14 കാരനുമായി ലൈംഗിക ബന്ധം, 8 വർഷത്തിന് ശേഷം അധ്യാപിക പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിൽ വെച്ചും കാറിൽ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ മേരി കർട്ടിസ് ആണ് പിടിയിലായത്. 14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നൽകി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. എട്ട് വർഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. 2015ൽ ആണ് അധ്യാപിക തന്‍റെ വിദ്യാർത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്. അന്ന് മെലിസ മേരി കർട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു. മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവർ വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും പ്രദേശത്തെ വിവിധ വീടുകളിൽ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തൽ. താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവാവിന്‍റെ പരാതിയിൽ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...