വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു ; അധ്യാപകനെതിരെ പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. അധ്യാപകനെതിരെ പിറവം പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തു. കഴിഞ്ഞ മാസം 14നാണ് എറണാകുളം പിറവത്ത് സംഭവം നടന്നത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതിയുമായി രക്ഷകർത്താക്കൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജസ്റ്റർ ചെയ്തു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...