മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനം : പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. 10 ആം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്‌സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത-10), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- പ്ലസ്ടു), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും അധ്യാപന യോഗ്യത), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി ഡിർക്ട്രസ്സ് (6 മാസം, യോഗ്യത – ഏതെങ്കിലും അധ്യാപന യോഗ്യത), എന്നിവയാണ് കോഴ്‌സുകൾ.

ഇന്ദ്രിയ വികാസങ്ങൾക്കും, അതുവഴി ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആധുനികവും, ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിവ. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്നുകൊണ്ട് സൗകര്യപ്രദമായ ബാച്ചിൽ സൂം വഴി ക്ലാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോ: 09846808283. https://ncdconline.org

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...