അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ അവകാശ സംരക്ഷണ ദിനാചരണം ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : “വേതനം നീതിയാണ് പെൻഷൻ അവകാശമാണ് – പെൻഷൻ പഴയത് മതി” എന്ന മുദ്രാവാക്യവുമായി അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ഒക്ടോബർ 28 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിനമായി ആചരിക്കും. ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഫീസ് കേന്ദ്രങ്ങളിൽ പ്രകടനവും അവകാശ സംരക്ഷണ സദസ്സുകളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരം ജില്ലയിൽ നോർത്ത് – സൗത്ത് ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള വിവിധ മേഖലകളിലെ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സംഘടിപ്പിച്ചിട്ടുള്ള അവകാശ സംരക്ഷണ ദിനാചരണം അധ്യാപക സർവീസ് സംഘടന സമരസമിതി നേതാക്കൾ ഉദ്ഘാടനം ചെയ്യും. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡൻ്റ് ഡോ. സോയ കെ.എൽ വികാസ് ഭവൻ അങ്കണത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന അവകാശ സംരക്ഷണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യും.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. ബാലകൃഷ്ണൻ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. സരിത പട്ടം ക്ഷീര വികസന ഡയറക്ടറേറ്റ് അങ്കണത്തിലും എസ്. അജയകുമാർ കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലും നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ് വർക്കല സിവിൽ സ്റ്റേഷനിലും എ.കെ.എസ്.റ്റി.യു ജില്ലാ പ്രസിഡൻ്റ് പ്രവീൺ.എൻ നെടുമങ്ങാട് റവന്യൂ ടവറിലും നടക്കുന്ന അവകാശ സംരക്ഷണ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. അധ്യാപക-സർവീസ് സംഘടന സമരസമിതി ജില്ലാ-മേഖലാ ഭാരവാഹികൾ മേഖലകളിലെ വിവിധ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അവകാശ സംരക്ഷണ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധ്യാപികയുടെ പീഡനം : 17 വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ; കേസ്

0
ഡൽഹി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി...

അധിക വരുമാനം ലക്ഷ്യം : കെഎസ്ആർടിസി ബസുകളിൽ ഇനി ടെലിവിഷൻ ; പരസ്യം ഉൾപ്പെടെ...

0
എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി. സ്ഥാപിക്കുന്നു....

മൂന്ന് നിയമസഭാ സീറ്റുകൾ വിധിയെഴുതുന്നു ; നീറ്റ് പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ്

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഇന്ത്യയൊട്ടാകെ അലയടിച്ച പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ...

ഭക്ഷണം വിളമ്പാൻ വൈകിയതിന് സഹോദര ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു

0
ജെഹനാബാദ്: ഭക്ഷണം വിളമ്പാൻ വൈകിയതിന് 25കാരിയായ സഹോദര ഭാര്യയെ യുവാവ് തലയറുത്ത്...