Saturday, March 22, 2025 3:16 pm

അധ്യാപക പരിശീലനം ഓണ്‍ലൈനിലൂടെ ; പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 14 മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 14 മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. 14ന് രാവിലെ ‘ക്ലാസ്മുറിയിലെ അധ്യാപകന്‍’ എന്ന വിഷയത്തെക്കുറിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂള്‍ സുരക്ഷയെക്കുറിച്ച്‌ മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി. ഇക്ബാല്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. എലിസബത്ത് എന്നിവര്‍ ക്ലാസെടുക്കും.

15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച്‌ ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച്‌ കെ. അന്‍വര്‍ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.

18ന് രാവിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച്‌ ഡോ. ഇ. കൃഷ്ണന്‍, എം. കുഞ്ഞബ്ദുള്ള, രവികുമാര്‍. ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച്‌ ഡോ. സി.പി. അരവിന്ദാക്ഷന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.

19ന് രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും, ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ. ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ സഹിതവും (ഡോ.എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും.

ബുധനാഴ്ച (20) രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി. ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ‘പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും’ എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയനിവാരണവും പുതിയ അധ്യയനവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍, ജീവന്‍ ബാബു.കെ എന്നിവര്‍ അവതരിപ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസ് സ്റ്റോപ്പിൽ കഞ്ചാവുമായെത്തിയ കാപ്പ പ്രതികൾ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടിടങ്ങളിലായി മൂന്ന് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ്...

കുവൈത്തിൽ അപ്പാർട്ട്മെൻറിൽ തീപിടിച്ച് അപകടം ; പേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടുത്തം. സംഭവത്തിൽ രണ്ട്...

മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ 100 കോടി അനുവദിച്ചു ; മന്ത്രി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ സർക്കാർ സഹായമായി 100 കോടി...

മലബാറിൽ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അടച്ചിടൽ സമരത്തിലേക്ക്

0
കോഴിക്കോട്: മലബാറിലെ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അടച്ചിടൽ സമരത്തിലേക്ക്. മലപ്പുറം...