അധ്യാപകരുടെ വാക്‌സിനേഷനില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ; കര്‍ശന നടപടിയുമായി മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകര്‍ ആഴ്ചയിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുകയും ഷോകോസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ആയിരത്തിലധികം അധ്യാപകര്‍ വാക്‌സിന്‍ ഇനിയും എടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു.

കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് തന്നെ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,58,94,766), 71.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,89,97,113) നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...