വൺപ്ലസ് 9RT എത്തുന്നു ; വില 3,5000 രൂപ

For full experience, Download our mobile application:
Get it on Google Play

വൺപ്ലസ് 9RT ഈ മാസം 13ന് ലോഞ്ച് ചെയ്യും. ഇന്നലെയാണ് കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് ചൈനയിലാണ് ലോഞ്ചിംഗ് നടക്കുക. ഈ വർഷം ആദ്യം പുറത്തിറക്കിയ വൺപ്ലസ് 9R ന്റെ പിൻഗാമിയായണ് കമ്പനി 9RT യെ അവതരിപ്പിക്കുന്നത്. പുതിയ ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് Z2 എന്ന പുതിയ മോഡൽ ഇയർബഡ്‌സും കമ്പനി അവതരിപ്പിക്കും.

ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 50 മെഗാ പിക്‌സലിന്റെ ക്യാമറയാണ്. കൂടാതെ പഞ്ച് ഹോൾ ഡിസൈനോടു കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 4,500 എംഎഎച്ച് ബാറ്ററിയുമായിരിക്കും വൺപ്ലസിന്റെ പുതിയ മോഡ ലിനുണ്ടാവുക. 65 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിനു ണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ കൂടാതെ 16 മെഗാപിക്‌സലിന്റെ ഒരു സെക്കന്ററി സെൻസർ, 5 മെഗാപിക്‌സലിന്റെ മാക്രോ ഷൂട്ടർ, 2 മെഗാപിക്‌സലിന്റെ മോണോക്രോം ഷൂട്ടറും വൺപ്ലസ് 9RTയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇവയ്ക്കു പുറമെ 16 മെഗാപിക്‌സലിന്റെ ഒരു സെൽഫി ക്യാമറയും ഫോണിന്റെ മറ്റൊരു ആകർഷണമാണ്. നീല, ഡാർക്ക് മാറ്റർ, സിൽവർ എന്നി മൂന്ന് കളറുകളിൽ ലഭിക്കാൻ സാധ്യതയുള്ള ഫോണിന് 35,000 രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില. ചൈനയിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എന്നെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...