സെർബിയൻ സ്കൂളിൽ എട്ട് വിദ്യാർഥികളെ വെടിവച്ചുകൊന്നു ; പ്രതി മറ്റൊരു സ്കൂളിലെ വിദ്യാർഥി

For full experience, Download our mobile application:
Get it on Google Play

ബൽഗ്രേഡ്: സെർബിയയുടെ തലസ്ഥാനമായ ബൽഗ്രേഡിലെ സ്കൂളിൽ 8 വിദ്യാർഥികളെയും കാവൽക്കാരനെയും വെടിവച്ചുകൊന്ന കൗമാരക്കാരൻ (14) അറസ്റ്റിൽ. വ്രാക്കറിലെ വ്ലാദിസ്ലാവ് റിബ്നികർ എലിമെന്ററി സ്കൂളിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വെടിവയ്പിൽ ഒരു അധ്യാപകനും 6 വിദ്യാർഥികൾക്കും പരുക്കേറ്റു. സെൻട്രൽ ബൽഗ്രേഡിലെ മറ്റൊരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു പ്രതിയെന്നും പിതാവിന്റെ തോക്കുപയോഗിച്ചാണു വെടിവച്ചതെന്നും പോലീസ് പറഞ്ഞു. ഇയാളെ സ്കൂൾ വളപ്പിൽനിന്നു പിടികൂടി.

ആക്രമണത്തിനു മുൻപ് സ്കൂളിന്റെ രൂപരേഖയും കൊല്ലേണ്ടവരുടെ പട്ടികയും പ്രതി തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെർബിയയിൽ 1– 8 ക്ലാസുകളാണ് പ്രൈമറി വിഭാഗം. 6– 15 പ്രായക്കാരാണ് വിദ്യാർഥികൾ. പ്രതി ആദ്യം അധ്യാപകനു നേരെയാണു വെടിയുതിർത്തതെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറഞ്ഞു. പുറത്തേക്കോടാൻ കഴിയാതെ, ഭയന്നു മേശയുടെ കീഴിൽ കയറിയ കുട്ടികളാണു മരിച്ചത്. സ്വന്തമായി തോക്കുള്ളവരുടെ എണ്ണത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് സെർബിയ. എങ്കിലും നിയമങ്ങൾ കർശനമാണ്. സ്കൂളിൽ വെടിവയ്പ് ഇവിടെ സാധാരണമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...