ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കൊടുംക്രിമിനല്‍ ഭാര്യമാതാവിനെ തലയ്ക്കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബയ് : ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കൊടുംക്രിമിനല്‍ ഭാര്യമാതാവിനെ തലയ്ക്കടിച്ചുകൊന്നു. ജയില്‍ മോചിയതനായതിന്റെ പിറ്റേദിവസമാണ് അരും കൊല നടത്തിയത്. പ്രതി അബ്ബാസ് ഷെയ്ക്കിനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിലാസം നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രകോപനത്തിന് കാരണം. മുംബയ്ക്കുസമീപത്തായിരുന്നു സംഭവം.

മോഷണക്കുറ്റത്തിന് പൂനെ യെര്‍വാഡ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അബ്ബാസ് ഷെയ്ക്ക്. കഴിഞ്ഞദിവസം ജയില്‍ മാേചിതനായ ഇയാള്‍ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈല്‍സ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.

അവര്‍ തല്‍ക്ഷണം മരിച്ചു. മരണം ഉറപ്പാക്കാന്‍ നിരവധി തവണയാണ് അടിച്ചത്. തുടര്‍ന്ന് സമീപത്തുളള ഒരു ഹോട്ടലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 3,000 രൂപയും മദ്യവും തട്ടിയെടുത്തശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...