ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : പുതൂര്‍ അരളിക്കോണം കമ്പളപ്പാറ ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. ജനവാസമേഖലയില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്ററോളം ഉള്ളിലുള്ള കുന്നില്‍നിന്ന് 20 മീറ്ററോളം താഴെ ചോലയില്‍ ഇരിക്കുന്ന നിലയിലായിരുന്നു കാട്ടാനയുടെ ജഡം.

പതിനഞ്ചുവയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അടിതെറ്റി താഴ്ചയിലേക്ക് വീണതാവാമെന്നാണ് നിഗമനമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു. വയനാട്ടില്‍നിന്നെത്തിയ വനംവകുപ്പ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...