വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു. തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് ആണ് തീരുമാനം. സാങ്കേതികപരിശോധനയുടെ ഭാഗമായാണ് 30 തേജസ് ലൈറ്റ് വിമാനങ്ങളെ നിലത്തിറക്കിയത്. സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളാണിത്. പരിശീലന പറക്കലിന് ശേഷമായിരുന്നു തേജസ്‌ യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. അപകടത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നു. വിമാനത്തിന് ബ്രേക്ക് ഫെയില്യര്‍ ഉണ്ടായെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമായതിന് ശേഷം മൂന്ന് അപകടങ്ങളാണ് നടന്നിരിക്കുന്നത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലാണ് ആദ്യത്തെ തേജസ് വിമാനം തകർന്നത്. അന്ന് പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടിരുന്നു. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ്‌ തകർന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ അപകടവും സംഭവിച്ചിരിക്കുന്നത്. ഇതോടെയാണ് വിമാനം ഗ്രൗണ്ട് ചെയ്യാൻ തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...