ടിആര്‍എസ് എംഎല്‍എമാരെ ബിജെപി ഏജന്റുമാര്‍ വേട്ടയാടിയ സംഭവം ; അന്വേഷണം – തെലങ്കാന പോലീസ് കൊച്ചിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ ബിജെപി ഏജന്റുമാര്‍ വേട്ടയാടിയ സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് കൊച്ചിയിലെത്തി. പ്രതി രാമചന്ദ്രഭാരതിയുടെ സുഹൃത്തായ വൈദികന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്.

വൈദികനുമായി ബന്ധമുള്ള രണ്ട് ഏലൂര്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ പിന്തുണയോടെയാണ് കേരളത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. നല്‍ഗൊണ്ട എസ്പി രമ രാജേശ്വരിയും അന്വേഷണത്തിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജെപിയുടെ ‘ഓപ്പറേഷന്‍ ലോട്ടസിന്റെ പേരില്‍ ടിആര്‍എസ് എംഎല്‍എമാരെ വേട്ടയാടാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

കേസിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ തെലങ്കാന പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. കേസില്‍ വൈദികനെ കുറിച്ചും തുഷാര്‍ വെള്ളാപ്പള്ളിയുടെ പങ്കാളിത്തത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള അന്വേഷണം തിങ്കളാഴ്ച നടക്കും. തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച മുതല്‍ രാജ്യത്തെ പത്തിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...