ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. അക്രമ, ചോര പുരണ്ട ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ പുലര്‍ത്തേണ്ട വിവേചനാധികാരത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കിടയില്‍ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിലാണു മാര്‍ഗനിര്‍ദേശമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ അപകട ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. അപകടം, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരേയുള്ള അക്രമം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഔചിത്യബോധം വേണം. എന്നാല്‍ ഇതില്‍ വീഴ്ച സംഭവിക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ടെലിവിഷന്‍ ചാനലുകളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.

മൃതദേഹവും അപകടത്തില്‍ പരുക്കേറ്റ് ശരീരമൊട്ടാകെ ചോര പുരണ്ട നിലയിലുള്ളതുമായ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുന്നതു വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരേയുള്ള ദൃശ്യങ്ങളും യാതൊരുവിധ എഡിറ്റിങ്ങും നിര്‍വഹിക്കാതെ കാണിക്കുന്നു. ആളുകളെ തിരിച്ചറിയുന്ന വിധമാണു ദൃശ്യങ്ങള്‍ കാണിക്കുന്നത്. ടീച്ചറുടെ അടി കൊണ്ടതിനെ തുടര്‍ന്നുള്ള കുട്ടികളുടെ നിലയ്ക്കാത്ത നിലവിളി അടക്കമുള്ളവ ഭയാനകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഇതു പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം വീഡിയോകള്‍ പ്രോഗ്രാം കോഡിനെതിരാണ്. സോഷ്യല്‍മീഡിയയില്‍ നിന്നു പകര്‍ത്തുന്ന അക്രമ വീഡിയോകള്‍ അതേപോലെ തന്നെ കാണിക്കുന്നതായും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...