മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ശമ്പളവര്‍ധനയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍റെതാണ് ശുപാര്‍ശ. സ്പീക്കര്‍ എഎന്‍ ഷംസീറിന് സമര്‍പ്പിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സുമായി 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയും ആണ് നിലവില്‍ ലഭിക്കുന്നത്. ഇത് ഏകദേശം 1.2 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശയെന്നാണ് വിവരം. യാത്രപ്പടി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്.

8,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള പെന്‍ഷന്‍ 11,000 മുതല്‍ 27,000 രൂപ വരെയാകും. ഒരു ദിവസമെങ്കിലും എംഎല്‍എ ആയിരുന്നവര്‍ക്കാണ് നിലവില്‍ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് 20,000 രൂപയും കിട്ടും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍കാലം എംഎല്‍എ ആയിരുന്നാല്‍ ഓരോ അധികവര്‍ഷത്തിനും ആയിരം രൂപ കൂടുതല്‍ ലഭിക്കും. 2018ലാണ് ഒടുവില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശമ്പളം കൂട്ടിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് ലഭിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ മാര്‍ച്ച്‌ 30ന് മുമ്പ് നിയമസഭയില്‍ ബില്ലായി എത്തിയേക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...