പ്രതിപക്ഷ നേതാവിന്റെ കള്ളങ്ങൾ പറയൂ സമ്മാനം നേടൂ ; മത്സരവുമായി ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തുറന്ന് കാട്ടാൻ വ്യത്യസ്ഥമായ പരിപാടിയുമായി എത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന നുണപ്രചരണങ്ങളെ അടിസ്ഥാനമാക്കി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. പുതിയ ബസ്സ് സ്റ്റാൻഡിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസി‍ഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ നുണപ്രചരണം നടത്തുന്ന സതീശനെ ജനമധ്യത്തിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മത്സരം നടത്തിയത്.

വ്യത്യസ്തമായ പ്രതിഷേധ പരിപാടി കാണാനും കേൾക്കാനുമായി നിരവധി പേരാണ് കോഴിക്കോട് പുതിയ സറ്റാൻ‍ഡിൽ എത്തിയത്. കേരളത്തിലെ പരാജയപ്പെട്ട പ്രതിപക്ഷത്തെ ഡിവൈഎഫ്ഐ തുറന്നു കാട്ടുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ 17 കള്ളങ്ങൾ രണ്ട് മിനുട്ടിൽ പറഞ്ഞ ശ്രീനന്ദ ഒന്നാം സ്ഥാനം നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....