യുഎഇയിൽ താപനില 43 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

അബുദാബി : വരും ദിവസങ്ങളിൽ യുഎഇയിൽ താപനില ഗണ്യമായി വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി വരെ എത്തുമ്പോൾ തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നുതന്നെ നിൽക്കും. ഇത് ചൂട് മൂലമുള്ള അസ്വസ്ഥത വർധിപ്പിക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റ് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. ഇത് കാഴ്ചാപരിധി കുറച്ചേക്കാം.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഇടയ്ക്കിടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് എൻസിഎം നിർദ്ദേശിച്ചു. ബുധനാഴ്ച താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെങ്കിലും വ്യാഴാഴ്ചയോടെ പടിഞ്ഞാറൻ മേഖലകളിൽ ചൂട് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവും ചേർന്നുള്ള അന്തരീക്ഷ മാറ്റങ്ങളാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...