ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ മേല്‍ശാന്തി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ഇളങ്കാട് കൊടുങ്ങ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ മേല്‍ശാന്തി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ക്ഷേത്രം മേല്‍ശാന്തിയും ചേര്‍ത്തല സ്വദേശിയുമായ പടിഞ്ഞാറേ കുമ്പളയില്‍ പ്രസാദ് (45), ക്ഷേത്രം മുന്‍ ശാന്തിയും ഇളംകാട് കൊടുങ്ങ വെട്ടത്ത് വീട്ടില്‍ സബിന്‍ (30, കുക്കു ) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ തുറന്ന സ്ഥലത്തായിരുന്നു നിലവിളക്ക് ഉള്‍പ്പെടെയുള്ള സൂക്ഷിച്ചിരുന്നത്. പലതവണ കാണിക്കയായി ലഭിച്ച നിലവിളക്കുകളും മറ്റും മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. മേല്‍ശാന്തി പ്രസാദ് പലതവണ മാന്നാറിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പകല്‍ ഓട്ട് ഉല്‍പ്പന്നങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും കടത്തി സ്വകാര്യ മുറിയില്‍ സൂക്ഷിക്കും. രാത്രിയില്‍ സബിന്‍ കാറുമായി എത്തുകയും ഇരുവരും ചേര്‍ന്ന് വിളക്കുകളും മറ്റും മാന്നാറിലെത്തിച്ച്‌ വില്പന നടത്തുകയുമായിരുന്നു. ഏകദേശം മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മാന്നാറിലെ വ്യാപാര സ്ഥാപനത്തില്‍ എഴുപത്തി അയ്യായിരം രൂപയ്ക്ക് വില്പന നടത്തിയത്. മുണ്ടക്കയം സി.ഐ എ.ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ് പി.എസ്, അനൂപ് കുമാര്‍, എ.എസ്.ഐ മാരായ രാജേഷ്.ആര്‍, മനോജ് കെ.ജി, സി.പി.ഒമാരായ ജോഷി എം തോമസ്, ജോണ്‍സന്‍, ഷെഫീഖ്, റോബിന്‍, ജയശ്രീ, ബിജി, നൂര്‍ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...