ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം ; കേരള ക്ഷേത്രസംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ വാർഷിക സമ്മേളനം ആറാട്ടുപുഴ ഇടനാട്ടിടം ക്ഷേത്രംഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളെയും സമൂഹത്തെയും തകർക്കാൻ മയക്കുമരുന്നുപോലുള്ള സംവിധാനങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു. സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ചുകൊണ്ടുള്ള പ്രവർത്തനം നടക്കുന്നു. ക്ഷേത്രവസ്തുവകകൾ ഡിജിറ്റൽ സർവേയുടെ മറവിൽ പുറമ്പോക്കാക്കി വകമാറ്റി മറ്റുള്ളവർക്ക് പതിച്ചുകൊടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ സമാനചിന്താഗതിക്കാർ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓഡിറ്റർ നാഗപ്പൻ നായർ ഭദ്രദീപപ്രകാശനം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ, സംസ്ഥാന മതപാഠശാല പ്രമുഖ് ഡോ. പി.ജി. സനീഷ്, മാതൃസമിതി സംസ്ഥാന ട്രഷറർ ഡോ. പ്രസന്ന രവീന്ദ്രൻ, കെ.ബി. സദാശിവൻ പിള്ള, കൃഷ്ണകുമാർ ചെറുകോൽ, പി.കെ. രാജൻ, സലികുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...