ഗാസ്സയിലെ യുദ്ധം അവസാനിപ്പിക്കുക എന്നാവശ്യവുമായി ഇസ്രായേലിൽ അണിനിരന്ന് പതിനായിരങ്ങൾ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗാസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ പ്രതിഷേധം നടന്നതായി റിപ്പോർട്ടുകൾ. ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ കണക്കനുസരിച്ച് 30,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ‘അവരെ വീട്ടിലേക്ക് കൊണ്ടുവരിക’ എന്ന് എഴുതിയ ബന്ദികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബോർഡുകളുമാണ് പ്രധാനമായും പ്രതിഷേധക്കാർ ഉയർത്തിയത്.

ഇസ്രായേലിന്റെ ഗാസ്സയിലെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യത്തെ പിൻവലിക്കുകയും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്താൽ ഇസ്രായേലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭാഗികമായ കരാറുകളിൽ ഉറച്ചുനിൽക്കുകയും ഫലസ്തീൻ വിഭാഗങ്ങളുടെ നിരായുധീകരണം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

നെതന്യാഹു നിലവിൽ തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കും അധികാരത്തിലുള്ള പിടി നിലനിർത്തുന്നതിനുമായി ഗാസ്സയിൽ വീണ്ടും യുദ്ധം തുടരുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇസ്രായേലി പ്രതിപക്ഷം ആരോപിക്കുന്നു. ഗാസ്സയിൽ 50 ഇസ്രായേലി ബന്ദികൾ ഉണ്ടെന്നാണ് തെൽ അവിവ് കണക്കാക്കുന്നത്. അതിൽ 20 പേർ ജീവനോടെയുണ്ട്. 10,400 ൽ അധികം ഫലസ്തീനികൾ ഇസ്രായേലി ജയിലുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. പീഡനം, പട്ടിണി എന്നിവയാൽ നിരവധി പേർ മരിച്ചതായി ഫലസ്തീൻ, ഇസ്രായേലി മനുഷ്യാവകാശ, മാധ്യമ റിപ്പോർട്ടുകളും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...