സൗദി അറേബ്യ വഴി കരമാർ​ഗം ആവശ്യ വസ്തുക്കൾ എത്തിച്ച് കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വ്യോമ കടൽ മാർഗങ്ങളിലൂടെ ചരക്ക് നീക്കത്തിൽ തടസ്സം നേരിടുന്നതിനാൽ സൗദി അറേബ്യ വഴി കരമാർഗം കുവൈത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്ന നടപടികൾ ആരംഭിച്ചു. സൗദിയിലെ ഖൈസുമ വിമാനത്താവളം വഴിയാണ് പുതിയ വിതരണ ശൃംഖല സജ്ജമാക്കിയിരിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് 4.5 ടൺ പഴങ്ങളും പച്ചക്കറികളും കുവൈത്തിലേക്ക് എത്തിച്ചു. സാധനങ്ങൾ ആദ്യം ഖൈസുമയിലേക്ക് വിമാനമാർഗം എത്തിച്ച് തുടർന്ന് കരമാർഗം കുവൈത്തിലേക്ക് കൊണ്ടുപോകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

ഭാവിയിലും ഈ സംവിധാനം തുടരുമെന്നും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. വ്യോമാതിർത്തിയിൽ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഇത് നിർണായകമാണെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...