Saturday, April 12, 2025 2:50 pm

പത്തനംതിട്ട ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകള്‍ ; നിയന്ത്രണങ്ങള്‍ വിശദമായി അറിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച് ജൂലൈ ഒന്നുമുതല്‍(വ്യാഴം) പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നല്‍കിയിരിക്കുന്നത്.

ടി.പി.ആര്‍ 6 ശതമാനത്തില്‍ താഴെയുള്ള(കാറ്റഗറി എ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ടി.പി.ആര്‍ 6 നും 12 നും ഇടയിലുളള (കാറ്റഗറി ബി) പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ 12 നും 18 നും ഇടയിലുള്ളയിടത്ത് (കാറ്റഗറി സി) സമ്പൂര്‍ണ്ണ ലോക്ഡൗണും, 18 ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുമാണു നടപ്പാക്കുക. ലോക്ക്ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെണ് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നവ
പുറമറ്റം, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, സീതത്തോട്, അരുവാപ്പുലം, വള്ളിക്കോട്, മെഴുവേലി, തുമ്പമണ്‍ എന്നീ ഗ്രാപഞ്ചായത്തുകളാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്നവ
തിരുവല്ല, പത്തനംതിട്ട, അടൂര്‍ എന്നീ നഗരസഭകളും കവിയൂര്‍, ഇരവിപേരൂര്‍, പള്ളിക്കല്‍, മൈലപ്ര, കോഴഞ്ചേരി, മല്ലപ്പള്ളി, നെടുമ്പ്രം, തണ്ണിത്തോട്, പന്തളം തെക്കേക്കര, കൊറ്റനാട്, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കല്ലൂപ്പാറ, ആനിക്കാട്, മലയാലപ്പുഴ, ഏനാദിമംഗലം, കോയിപ്രം, നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, കടപ്ര, കോന്നി, കുളനട, ഇലന്തൂര്‍, നിരണം, പ്രമാടം, റാന്നി പെരുനാട്, ചെറുകോല്‍, റാന്നി, ഏറത്ത്, ചെന്നീര്‍ക്കര, കലഞ്ഞൂര്‍, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളാണ് കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്നത്.

ഈ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും. ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടാതെ രണ്ട് ആളുകളെവച്ച് സര്‍വീസ് നടത്താന്‍ അനുവദിക്കും.

കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്നവ
പന്തളം നഗരസഭയും കൊടുമണ്‍, ചിറ്റാര്‍, നാറാണംമൂഴി, റാന്നി പഴവങ്ങാടി, ഏഴംകുളം, പെരിങ്ങര, കുറ്റൂര്‍, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വര്‍ണ്ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ – സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്നവ
കുന്നന്താനം, റാന്നി അങ്ങാടി, വടശ്ശേരിക്കര, ആറന്മുള എന്നീ പഞ്ചായത്തുകളാണ് കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്നത്. ഈ തദ്ദേശ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക.

നാട്ടുകാരുടെ കാശ് ….. ബ്ലെയിഡ് കമ്പിനിക്കാരന്‍ പറക്കുന്നത് കോടികളുടെ ആഡംബര കാറില്‍

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ...

സുനാമി റെഡി പദ്ധതി : അവലോകനവുമായി വിദഗ്ധസംഘം

0
അമ്പലപ്പുഴ : സുനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശജനങ്ങളുമായും ജനപ്രതിനിധികളുമായും...

തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ

0
ഡൽഹി: ഏപ്രിൽ 15 മുതൽ പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം...

മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പിടിച്ചെടുത്ത് പോലീസ്

0
മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ പടക്കം...