Friday, April 26, 2024 11:07 pm

കാ​ടും മേ​ടും താ​ണ്ടി​യും കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചും​ പാ​​മ്പ​​നാ​​ര്‍ ​​സ്കൂ​​ളി​ലെ അ​ധ്യാ​പ​ക​ര്‍ ലൈ​ബ്ര​റി​യി​ലേ​ക്ക്​ ശേ​ഖ​രി​ച്ച​ത്​ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പു​സ്ത​കം

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: കാ​ടും മേ​ടും താ​ണ്ടി​യും കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചും​ പാ​​മ്പ​​നാ​​ര്‍ സ​​ര്‍​​ക്കാ​​ര്‍ ഹൈ​​സ്കൂ​​ളി​ലെ അ​ധ്യാ​പ​ക​ര്‍ സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക്​ ശേ​ഖ​രി​ച്ച​ത്​ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പു​സ്ത​കം.പു​സ്ത​ക​വ​ണ്ടി​യു​മാ​യി അ​ധ്യാ​പ​ക​ര്‍ ഒ​രു​മി​ച്ചി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​ശേ​ഖ​ര​മു​ള്ള സ്കൂ​ളാ​യി ഇ​ത്​ മാ​റി. ഇ​വി​ട​ത്തെ ക‍ു​​ട്ടി​​ക​​ള‍ി​​ല്‍ അ​​ധി​​ക​​വ‍ും സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​​ക്ക‍ു​​ന്ന എ​​സ്‍റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി​​ക​​ള‍ു​​ടെ മ​​ക്ക​​ള‍ാ​​ണ്. പ്രീ-​​പ്രൈ​​മ​​റി മ‍ു​​ത​​ല്‍ പ​​ത്ത‍ു​​വ​​രെ ക്ലാ​​സു​​ക​​ളി​​ലാ​​യി മ​​ല​​യാ​​ളം, ത​​മി​​ഴ്, ഇം​​ഗ്ലീ​​ഷ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 1123 കു​ട്ടി​ക​ള്‍ പ​​ഠി​​ക്കു​​ന്നു​​ണ്ട്.

സ്കൂ​ളി​നൊ​രു ന​ല്ല ലൈ​ബ്ര​റി എ​ന്ന​ത്​ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ്. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ലൈ​ബ്ര​റി നി​ര്‍​മാ​ണ​ത്തി​ന്​ ഫ​ണ്ടും ന​ല്‍​കി. കെ​ട്ടി​ടം വ​ന്ന​തോ​ടെ​യാ​ണ്​​ പു​സ്ത​ക​ങ്ങ​ളു​ടെ അ​ഭാ​വം ബോ​ധ്യ​മാ​കു​ന്ന​ത്​. 25,000 പു​സ്ത​ക​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ ആ​കെ സ്കൂ​ളി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. ഈ ​സാ​ഹ​ച​​ര്യ​ത്തി​ലാ​ണ്​ ​പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​രു​പാ​ട്​ നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു​ പു​സ്ത​ക​വ​ണ്ടി. വാ​​യി​​ച്ചു​​ക​​ഴി​​ഞ്ഞ​​തി​​ന് ശേ​​ഷം വീ​​ട്ടി​​ലും ഓ​​ഫി​​സു​​ക​​ളി​​ലു​​മെ​​ല്ലാം വെ​​റു​​തെ വെ​​ച്ചി​​രി​​ക്കു​​ന്ന ഏ​​ത് പു​​സ്ത​​ക​​ങ്ങ​​ളും പു​​സ്ത​​ക​​വ​​ണ്ടി​​യി​​ല്‍ ഏ​ല്‍​പി​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന.

ഇ​തു കൂ​ടാ​തെ അ​ധ്യാ​പ​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പു​സ്ത​വ​ണ്ടി​യു​മാ​യി എ​ത്തി അ​വ സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു​. സ്​​കൂ​ള്‍ ബ​സാ​ണ്​ പു​സ്ത​ക​വ​ണ്ടി​യാ​യി ഉ​പ​യോ​ഗി​ച്ച​ത്. വ​ണ്ടി എ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ല്‍ മൂ​ന്ന്​ കി​ലോ​മീ​റ്റ​ര്‍ വ​രെ ന​ട​ന്ന്​ അ​ധ്യാ​പ​ക​ര്‍ പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...