മുംബൈ: നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കോവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവര്‍ രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല. കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 8 മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ സ്വദേശികള്‍ലാണ് ഹരജി നല്‍കിയത്.
പരാതിക്കാര്‍ മാര്‍ച്ച് 24 മുതല്‍ 31വരെ എന്‍.എം.സി നാഗ്പൂരില്‍ സോണല്‍ ഓഫീസര്‍ ഡോ. ഖവാജിന്‍റെ മേല്‍നോട്ടത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഖുര്‍ ആന്‍ പാരായണം ചെയ്യുകയും പ്രാര്‍ഥനകള്‍ നടത്തുകയുമാണ് ചെയ്തത്. മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് നിയമലംഘനമാകുമെന്നും ജസ്റ്റിസുമാരായ വി.എം ദേശ്പാണ്ഡെയും അമിത് ബി. ബോര്‍കാറും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മന:പൂര്‍വം കൊവിഡ് പരത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.