തലവടി ചുണ്ടന്‍ നിര്‍മാണം ഉടന്‍ തുടങ്ങും ; വള്ളം പണിക്കുള്ള മാലിപ്പുര കാല്‍നാട്ടു കര്‍മ്മം

For full experience, Download our mobile application:
Get it on Google Play

എടത്വ : തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ ‘തലവടി ചുണ്ടന്‍’ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. ‘തലവടി ചുണ്ടന്‍ ‘ നിര്‍മ്മിക്കുന്നതിന് ആവശ്യമായ തടികള്‍ മുറിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.120-ല്‍ അധികം വര്‍ഷം പഴക്കമുള്ള ആഞ്ഞിലി തടിയാണ് കോട്ടയം ജില്ലയില്‍ കുറുവിലങ്ങാട്ട് നിന്നും തലവടി ചുണ്ടന്‍ നിര്‍മ്മിക്കുന്നതിന് തലവടിയില്‍ എത്തിക്കുന്നത്.

തലവടി ചുണ്ടന്‍ സമിതി പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍ ഏപ്രില്‍ 3ന് 3മണിക്ക് മാലിപ്പുരയുടെ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ അഡ്വ.സി.പി സൈജേഷ് അധ്യക്ഷത വഹിക്കും. നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപമമുള്ള ഡോ.സണ്ണിയുടെ പുരയിടത്തിലാണ് താത്ക്കാലിക മാലിപ്പുര നിര്‍മ്മിക്കുന്നത്. ഉള്‍വശം 130 അടി നീളവും 12 അടി വീതിയും ലഭിക്കത്തക്ക നിലയിലാണ് മാലിപ്പുര നിര്‍മ്മിക്കുന്നത്. ചുണ്ടന്‍ വള്ളം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി സ്വന്തമായി വസ്തു വാങ്ങി മാലിപ്പുര നിര്‍മ്മിക്കുവാനാണ് വള്ളസമിതിയുടെ ലക്ഷ്യം.
തലവടി ചുണ്ടന്റെ ശില്പി കോയില്‍മുക്ക് സാബു ആചാരിയെ ട്രഷറാര്‍ പി.ഡി രമേശ് കുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ ആദരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....