കോഴിക്കോട് : കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി വിശ്വാസികൾക്കിടയിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത. ഞായറാഴ്ചകൾ അടക്കമുള്ള ദിവസങ്ങളിലെ കുർബാനകളിൽ പൊതുജനങ്ങൾ പങ്കെടുക്കേണ്ടതില്ല. പൊതുജന പങ്കാളിത്തം ഒഴിവാക്കാൻ പുരോഹിതർ ശ്രദ്ധിക്കണമെന്നും രൂപത സർക്കുലർ ആവശ്യപ്പെടുന്നു. ഭവന സന്ദര്‍ശനങ്ങളും രോഗി സന്ദര്‍ശനങ്ങളും ഒഴിവാക്കണം.
പള്ളികളിൽ കലാകായിക മേളകൾ അടക്കം ആള്‍ കൂടുന്ന ആഘോഷങ്ങളിൽ നിന്ന് പുരോഹിതര്‍ നിര്‍ബന്ധപൂര്‍വ്വം വിട്ട് നിൽക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അത് പോലെ പാലിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും സര്‍ക്കുലര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .