വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ… ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി : വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമം വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് വി ശിവൻകുട്ടി വിജയം പങ്കുവച്ചത്. വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ‘തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.’ ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ശിവന്‍കുട്ടി പറഞ്ഞു.

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടുപലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇത് കേരളമാണെന്ന് ഓർമിപ്പിച്ച ജനങ്ങൾക്ക് നന്ദി… വെള്ളാര്‍ ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേയെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വോട്ട് ചെയ്തവര്‍ക്കും ഒപ്പം നിന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്നും മേയര്‍ പറഞ്ഞു. വര്‍ഗീയതയെ തള്ളിക്കളഞ്ഞ് മതേതരപക്ഷത്ത് നിലയുറപ്പിച്ച വെള്ളാറിലെ വോട്ടേഴ്‌സിനും വിജയത്തിനായി പ്രയത്‌നിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...