തണ്ണിത്തോട് ജംഗ്ഷൻ നവീകരണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ജംഗ്ഷനിലെ റോഡ് നവീകരികരണ പ്രവർത്തികൾ അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി. മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിരുന്നതിനെ തുടർന്ന് റോഡ് നവീകരണത്തിനായി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജംഗ്ഷനിലെ പൂട്ടുകട്ടകൾ നീക്കം ചെയ്ത് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുകയും റോഡിനു കുറുകെ ആവശ്യമായ പുതിയ ഡ്രെയിനേജ് സംവിധാനങ്ങൾ നിർമ്മിക്കുകയും വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണവും നടത്തും. ജംഗ്ഷനിലെ ഓടക്ക് മുകളിൽ കവർ സ്ലാബുകൾ സ്ഥാപിക്കും. ടാർ ചെയ്യുന്നതിന് മുന്നോടിയായി ഉള്ള പ്രവർത്തികൾ ആരംഭിച്ചു.

തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്തു ഇന്റർലോക്കുകൾ തകർന്നു കിടക്കുന്നത് മാറ്റി പുതിയ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ച് നവീകരിക്കുകയും റോഡിന്റെ പഴയ ഇന്റർലോക്ക് കട്ടകൾ തണ്ണിത്തോട് മൂഴി ജംഗ്ഷനിൽ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി സ്ഥാപിക്കുകയും ചെയ്യും. വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ പ്രവർത്തികളും ഐറിഷ് ഓടയുടെ പ്രവർത്തിയും പുരോഗമിക്കുകയാണ്. പ്രവർത്തിയുടെ ഭാഗമായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സ്‌ഥലം സന്ദർശിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. മുരുകേഷ് കുമാർ, അസി എൻജിനീയർ രൂപക്ക് ജോൺ, പഞ്ചായത്തംഗം പത്മകുമാരി, പ്രവീൺ, ജിഷ്ണു, അജേഷ്, അശ്വിൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...