തണ്ണിത്തോട് ചിറ്റാർ റോഡിൽ ഒടിഞ്ഞ് വീണ മുൾപ്പടർപ്പുകൾ ഗതാഗത തടസം സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും തണ്ണിത്തോട് – ചിറ്റാർ റോഡിലേക്ക്  ഒടിഞ്ഞ് വീണ മുൾപ്പടർപ്പുകൾ ഗതാഗത തടസം സൃഷ്ടിക്കുന്നു. ചിറ്റാർ റോഡിൽ നെടുംതാരയ്ക്ക് സമീപത്തായാണ് ഇഞ്ചമുൾപടർപ്പകൾ അടക്കം റോഡിലേക്ക് ഒടിഞ്ഞ് വീണത്. ബസുകളും മറ്റ് വലിയ വാഹനങ്ങളും കടന്ന് പോയിരുന്ന റോഡില്‍ക്കൂടി ഇപ്പോള്‍ ഓട്ടോറിക്ഷകൾക്ക് മാത്രമേ സുഗമമായി കടന്നുപോകുവാന്‍ കഴിയൂ.

ആഴ്ച്ചകളോളമായി മുള്ളുകൾ റോഡിൽ കിടക്കാൻ തുടങ്ങിയിട്ട്. മാത്രമല്ല നെടുംതാരയുടെ ഭാഗത്ത് വളവും കയറ്റവും ഉള്ളതിനാൽ കയറ്റം കയറി വരുന്ന വാഹനങ്ങൾ മുൾപ്പടർപ്പുകൾ റോഡിൽ കിടക്കുന്നതിനാൽ അപകടത്തിൽ പെടുന്നതിനും സാധ്യതയേറെയാണ്. മാത്രമല്ല വർഷങ്ങളായി നെടുംതാരയിലാണ് ആനത്താരയുള്ളതും, ലോക്ഡൌൺ ആയതോടെ വാഹനങ്ങൾ കുറവായത് മൂലം കാട്ടാനയും മറ്റും ഈ വളവിൽ നിന്നാൽ അടുത്ത് എത്തിയതിന് ശേഷം മാത്രമാകും വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടുക. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...