ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം. വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി​ലാണ്​ (എച്ച്‌​.പി.സി.എല്‍) തീപിടുത്തമുണ്ടായത്.
രക്ഷാ​പ്രവര്‍ത്തനത്തിന്​ ഇന്ത്യന്‍ നേവിയും അഗ്​നിരക്ഷാ സേനയും സ്​ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തിന്റെ  കാരണം വ്യക്തമല്ല.

എച്ച്‌​.പി.സി.എല്ലിലെ എല്ലാ ജീവനക്കാരെയും സുരക്ഷിത സ്​ഥാനത്തേക്ക്​ നീക്കിയതായാണ്​ വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. അപകടം നടക്കു​മ്പോള്‍ ആറു ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നതായാണ്​ വിവരം. തീപിടുത്തത്തി​ന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശാലയില്‍നിന്ന്​ കനത്ത പുകയും തീയും ഉയരുന്നതി​ന്റെ  വീഡിയോയാണ്​ പുറത്തുവന്നത്​. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ്​ വിവരം. ക്രൂഡ്​ ഡിസ്​റ്റിലേഷന്‍ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ്​ ലൈനിലുണ്ടായ ചോര്‍ച്ചയാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം. ​അപകടത്തെ തുടര്‍ന്ന്​ സി.ഡി.യു താല്‍കാലികമായി അടച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...