ഇന്ത്യയിലെ ബാങ്കുകളിൽ നടന്നത് 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് ; മുന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; വിവരാവകാശ രേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2021 മാർച്ച്‌ 31 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നായി 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനത്തോളം വരുന്ന തുകയാണ് ഇത്. വിവരാവകാശ നിയമ പ്രകാരം റിസർവ് ബാങ്കിൽ നിന്നുമാണ് ഈ വിവരം ലഭ്യമായത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകൾ രാജ്യത്തെ 90 ധനകാര്യ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം.

78072 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 39733 കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതും നിൽക്കുന്നു. തൊട്ടുപിന്നിൽ 32,224 കോടി രൂപയുടെ തട്ടിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യയും 29,572 കോടി രൂപയുടെ തട്ടിപ്പുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഉണ്ട്.

തട്ടിപ്പ് നടന്ന ആദ്യ അഞ്ചു ബാങ്കുകളിൽ നിന്ന് മാത്രമായി 206941 കോടി രൂപയാണ് നഷ്ടമായത്. സ്വകാര്യ ബാങ്കുകളിലേക്ക് വരുമ്പോൾ വായ്പാ തട്ടിപ്പ് കൂടുതലായി നടന്നത് ഐ.സി.ഐ.സി.ഐ ബാങ്കിലാണ് 5.3 ശതമാനം. യെസ് ബാങ്കിൽ 4.02 ശതമാനവും ആക്സിസ് ബാങ്കിൽ 2.54 ശതമാനവുമാണ് തട്ടിപ്പ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...