തണ്ണിത്തോട്ടില്‍ വൈദ്യുതി ഇല്ലാതെയായിട്ട് മൂന്ന് ദിവസം ; കുത്തിയിരുപ്പ് സമരം നടത്തി നാട്ടുകാരും ജനപ്രതിനിധികളും

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങിയിട്ടും പുനസ്ഥാപിക്കാത്ത അധികൃതരുടെ സമീപനത്തിന് എതിരെ കേബിള്‍ റ്റി.വി ഓപ്പറേറ്റര്‍ സുഭാഷിന്‍റെയും  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി ബാബുവിന്‍റെയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ തണ്ണിത്തോട് സെക്ഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. മൂന്നുദിവസമായി വൈദ്യുതി ഓഫ് ചെയ്ത് ഇട്ടിരിക്കുകയാണെന്നും കെ.എസ്.ഇ.ബി ഓഫീസില്‍ ജീവനക്കാര്‍ ആരും എത്താറില്ല എന്നും ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു എന്നും സമരക്കാര്‍ ആരോപിച്ചു. ഒരു ലൈന്‍ കമ്പി പൊട്ടി കിടന്നാല്‍ പോലും ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പഞ്ചായത്ത് മെമ്പര്‍ അടക്കം ഫോണ്‍ വിളിച്ചിട്ടും ജീവനക്കാര്‍ ഫോണ്‍ എടുത്തില്ല. തണ്ണിത്തോട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം പ്രവര്‍ത്തിക്കുന്നത് ഇവിടെ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം എല്ലാം മുടങ്ങി എന്നും ഇവര്‍ പറഞ്ഞു.

നൂറുകണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന ഇന്‍റര്‍നെറ്റ് കണക്ഷനും നിലച്ചിരുന്നു. ഒരു എ.ഇ, ഒരു ഓവര്‍സിയര്‍, ഒരു സബ് എഞ്ചിനീയര്‍, നാല് ജീവനക്കാര്‍, ദിവസ വേതനക്കാരായ രണ്ട് ജീവനക്കാര്‍, വാഹനം എന്നിവ ഉള്‍പ്പെടെയുണ്ടായിട്ടും ജീവനക്കാര്‍ ജോലി ചെയ്യുന്നില്ല എന്നും ഇവര്‍ ആരോപിച്ചു. വന ഭാഗത്തെ റോഡുകളില്‍ കൂടി വരുന്ന വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ പോലും ഇവര്‍ മുറിച്ചു മാറ്റുന്നില്ല എന്നും സമരക്കാര്‍ പറഞ്ഞു. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ട് അടിയന്തിര പരിഹാരം കാണണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...