ഓമല്ലൂരില്‍ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ഓമല്ലൂര്‍, ചെന്നീര്‍ക്കര, പ്രക്കാനം, തോന്ന്യാമല എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് കാറ്റും മഴയും ശക്തമായത്. മാത്തൂരില്‍ അംഗനവാടികള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓമല്ലൂരില്‍ പല ഭാഗത്തും വൈദ്യതി ലൈനുകള്‍ക്ക് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് വൈദ്യതിയും ഗതാഗതവും തടസ്സപ്പെട്ടു. ചുരുളിക്കോട് കൊട്ടതട്ടി ആശാരിമേമുറിയില്‍ ആര്‍ ഷാജിയുടെ വീട് മരം വീണ് തകര്‍ന്നു. ഷാജിയുടെ വീടിന് സമീപം നിന്നിരുന്ന തേക്ക്മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഇവര്‍ പരിക്കേല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് സമീപം ശ്രുതിയില്‍ ശിവാനന്ദന്‍റെ വീടിന്‍റെ കാര്‍ ഷെഡ്‌ മരം വീണ് തകര്‍ന്നു. സമീപത്ത് താമസിച്ചിരുന്ന എം.ജി വര്‍ഗീസിന്‍റെ വീടിന്‍റെ ചുറ്റുമതിലിനും നാശനഷ്ടമുണ്ടായി. പ്രക്കാനം മേഖലയിലും വ്യാപകമായ നാശമുണ്ട്. തോന്ന്യാമലയില്‍ മാര്‍ത്തോമ്മാ പള്ളിക്ക് സമീപം, കാഞ്ഞിരപ്പാറ, കന്നിടുംകുഴി പ്രദേശങ്ങളില്‍ പലയിടത്തും മരമൊടിഞ്ഞു വീണു. കല്‍ത്തായിപടിയില്‍ പരുമല കിഴക്കേതില്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള മരം കടപുഴകി സമീപത്തെ വീട്ടിലേക്ക് വീണു. പല സ്ഥലങ്ങളിലും വ്യാപകമായ കൃഷി നാശവുമുണ്ടായി. പത്തനംതിട്ട നഗരത്തിലും രാത്രി ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...