ആവോലിക്കുഴിയില്‍ പുലി വളര്‍ത്ത് നായയെ പിടിച്ചു ; നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ആവോലിക്കുഴി വരിക്കാഞ്ഞിലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തുനായയെ പിടികൂടി ഭക്ഷിച്ചു. കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സംഭവം നടന്നത്‌. കിഴക്കേടത്ത് വീട്ടില്‍ കെ.ബാബുവിന്‍റെ നായയെയാണ് പുലി പിടിച്ചത്. ഈ കഴിഞ്ഞ പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്‍റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി ആക്രമിക്കുകയായിരുന്നു. നായയുടെ തല ഒഴികെ ബാക്കി ഭാഗങ്ങള്‍ പുലി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും ഭക്ഷിച്ചതായും വനപാലകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പുലര്‍ച്ചെ മഴയായതിനാല്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്‌. രാവിലെ ഉറക്കമുണര്‍ന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്‌. ഉടന്‍ തന്നെ സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗം വനപാലകരെ വിവരമറിയിക്കുകയും ഞള്ളൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസര്‍ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

വനപാലകര്‍ നടത്തിയ പരിശോധനയില്‍ ആക്രമിച്ചത് പുലിയാണെന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. സംഭവം നടന്നതിന്‍റെ തലേ ദിവസം നായയുടെ മുഖത്ത് ഏതോ ജീവി ആക്രമിച്ച പാടുകള്‍ ഉണ്ടായിരുന്നു എങ്കിലും വീട്ടുകാര്‍ ഇത് ഗൗനിച്ചിരുന്നില്ല. മുന്‍പും ആവോലിക്കുഴിയില്‍ പുലിയുടെ സാന്നിധ്യം പലതവണയുണ്ടായിട്ടുണ്ട്. വരിക്കാഞ്ഞിലിയും ആവോലിക്കുഴിയും അടങ്ങുന്ന പ്രദേശങ്ങള്‍ വനത്താല്‍ ചുറ്റിക്കിടക്കുന്നതിനാല്‍ ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...