തൃശ്ശൂരിൽ സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശ്ശൂര്‍ റൂറല്‍ പോലീസ് തലശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. യുവതിയുമായി സ്‌നേഹബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് സ്വര്‍ണം നല്‍കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കുകയും യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

2026 ജനുവരിയില്‍ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ്, അര പവന്‍റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്‍റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 6,80,000 രൂപ വിലവരുന്ന ഏകദേശം അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങളാണ് പ്രതി തട്ടിയെടുത്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...