റാന്നി: യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിക്ക് അൻവർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രതിമാസം 6000 രൂപ വീതം പ്രതിവർഷം 72000 രൂപയുടെ അഭിമാനകരമായ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി നടത്തിയ സർവ്വേയിൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ള നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. നാട്ടുകാരന് ഒരു വോട്ട് എന്നത് റാന്നിയിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും താരിക്ക് അൻവർ പറഞ്ഞു.
യോഗത്തില്‍ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ സന്നിഹിതനായിരുന്നു.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, അഡ്വ.കെ ജയവർമ്മ, ടി.കെ സാജു, സതീഷ് ബാബു, കാട്ടൂർ അബ്ദുൽ സലാം, എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, അഡ്വ. ലാലു ജോൺ, രാജു മരുതിക്കൽ, പ്രകാശ് കുമാർ ചരളേൽ തുടങ്ങിയവർ പ്രസംഗിച്ചു.