Friday, March 29, 2024 3:25 pm

11 വർഷത്തെ നിയമപോരാട്ടം ഫലംകണ്ടു ; റാണാ പ്രതാപിൻ്റെ മരണം അന്വേഷിക്കാൻ സിബിഐ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ വരുന്നതോടെ സത്യം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ 11 വർഷമായി റാണയുടെ മരണത്തിന് പിന്നിലെ സംശയങ്ങൾ ദൂരീകരിക്കാൻ നീതിക്കായി പോരാടുകയാണ് അവർ. 2011 മാർച്ച് 26ന് പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ മകൻ ബേക്കറിയിൽ ബോധരഹിതനായി വീണുവെന്ന വിവരമാണ് അച്ഛൻ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്.

Lok Sabha Elections 2024 - Kerala

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മകൻ ജീവനോടെയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടാണ് വിഷം ഉള്ളിൽ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. പക്ഷേ, എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നീതിക്ക് വേണ്ടി അലഞ്ഞ പിതാവ് സുധീന്ദ്ര പ്രസാദ് ഒടുവിൽ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള കോടതി ഉത്തരവ് വിധി കേൾക്കാൻ പിതാവ് ഹാജരായിരുന്നില്ല. പിതാവിന്‍റെ സ്ഥാനത്ത് നിന്ന്, കേസ് നടത്തിയത് ചെറിയച്ഛനാണ്.

തുടക്കം മുതൽ അന്വേഷണത്തിൽ പോലീസ് പരാജയപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. പരാതി നൽകി 20 ദിവസത്തിന് ശേഷമാണ് മൊഴി രേഖപ്പെടുത്താൻ പോലീസ് വീട്ടിലെത്തിയത്. മകന്‍റെ മരണത്തിന് പിന്നിലെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാണയുടെ പിതാവ് സുധീന്ദ്ര പ്രസാദ് 11 വർഷത്തിലേറെയായി ഓഫീസുകളിൽ കയറിയിറങ്ങുന്നു. സി.ബി.ഐ എത്തുന്നതോടെ സത്യം അറിയാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

0
തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക്...

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...