40-ാം ദേശീയ നേത്രദാന പക്ഷാചരണത്തിനു ജില്ലയില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പന്തളം പെരുമ്പുളിക്കല്‍ കരയോഗ മന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ കാഴ്ച വൈകല്യനിയന്ത്രണ പരിപാടി, തണല്‍ ഫൗണ്ടേഷന്‍ പെരുമ്പുളിക്കല്‍, തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പന്തളം തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന പ്രതിജ്ഞ ചൊല്ലി. പന്തളം തെക്കേക്കര വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍, എ കെ സുരേഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. സിനി എന്‍ വി, മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. മെറിന്‍ ജോര്‍ജ്, തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി ഒ എല്‍, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കെ. അജിത, തണല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എല്‍. മിനി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നേത്രദാനം നടത്തിയവരുടെ ബന്ധുക്കളെ ആദരിച്ചു.

ജില്ലാതല സെമിനാര്‍
‘ആശുപത്രിയില്‍ വച്ചുള്ള നേത്രദാനം: അറിയേണ്ട കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം. എ. ഷാനി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മെറിന്‍ ജോര്‍ജ് പ്രബന്ധം അവതരിപ്പിച്ചു. ഡോ. എന്‍.വി. സിനി, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ലാലി തോമസ്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കെ. അജിത എന്നിവര്‍ സംസാരിച്ചു. ഡോ. ഐപ്പ് ജോസഫ് ക്രോഡീകരണം നടത്തി.

*നേത്രദാനം മഹാദാനം*
കണ്ണുകള്‍ മണ്ണിനുള്ളതല്ല, മനുഷ്യനുള്ളതാണ് എന്നതാണ് പക്ഷാചരണ സന്ദേശം.
മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണം സംഭവിച്ച് നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ കണ്ണിന്റെ കോര്‍ണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നു നേത്രപടലാന്ധതയുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവര്‍ക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുമെല്ലാം കണ്ണുകള്‍ ദാനം ചെയ്യാം. എന്നാല്‍ രക്താര്‍ബുദം ബാധിച്ചവര്‍ക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് , എയ്ഡ്‌സ്, പേവിഷബാധ എന്നീ രോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയില്ല.
ഏതു പ്രായത്തിലുള്ളവര്‍ക്കും നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്.

നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികള്‍ കടന്നു പോകാന്‍ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത.
കണ്ണിനെ ബാധിക്കുന്ന ചില അണുബാധകള്‍, രാസവസ്തുക്കള്‍ മൂലമുള്ള പരിക്കുകള്‍, മുറിവുകള്‍, പൊള്ളല്‍, വൈറ്റമിന്‍ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങള്‍. കേടുപാടായ നേത്രപടലം മുഴുവനായോ ഭാഗികമായോ മാറ്റി കേടുപാടില്ലാത്ത നേത്രപടലം പൂര്‍ണ്ണമായോ ഭാഗികമായോ തുന്നിചേര്‍ക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ആഗസ്ത് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം നടത്തുന്നത്. പക്ഷാചരണത്തോടനുബന്ധിച്ചു ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍, നേത്രപരിശോധനാ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...