എഎപി നേതാവിന് വെടിയേറ്റത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍

For full experience, Download our mobile application:
Get it on Google Play

നൂഡല്‍ഹി: പഞ്ചാബില്‍ അകാലി ദള്‍ പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ആംആദ്മി പാര്‍ട്ടി (എഎപി) നേതാവിന് വെടിയേറ്റു. പഞ്ചാബിലെ ഫസില്‍ക ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. എ.എ.പി. നേതാവ് മന്‍ദീപ് സിങ് ബ്രാറിനാണ് നെഞ്ചില്‍ വെടിയേറ്റത്. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദ് ബ്ലോക്ക് ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് ഓഫീസറുടെ (ബി.ഡി.പി.ഓ.) കാര്യാലയത്തിന് പുറത്താണ് വെടിവെപ്പുണ്ടായത്. വെടിയേറ്റയുടന്‍ മന്‍ദീപിനെ ജലാലാബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. മന്‍ദീപ് അപകടനില തരണം ചെയ്തതായി എ.എ.പി. ജലാലാബാദ് എം.എല്‍.എ. ജഗദീപ് കാംബോജ് ഗോള്‍ഡി പറഞ്ഞു.

ശിരോമണി അകാലി ദള്‍ (എസ്.എ.ഡി.) നേതാവ് വര്‍ദേവ് സിങ് നോനി മന്‍ ആണ് ബ്രാറിനുനേരെ വെടിയുതിര്‍ത്തതെന്ന് ജഗദീഷ് പറഞ്ഞു. സംഭവസമയത്ത് ജഗദീപും അവിടെയുണ്ടായിരുന്നു. മുന്‍ എം.പി. സോറ സിങ് മന്നിന്റെ മകനാണ് വെടിയുതിര്‍ത്ത വര്‍ദേവ്. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വര്‍ദേവ് വെടിയുതിര്‍ത്തത്. ഒക്ടോബര്‍ 15-ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന എ.എ.പി. സ്ഥാനാര്‍ഥിയാണ് മന്‍ദീപ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് മന്‍ദീപ് ബി.ഡി.പി. ഓഫീസില്‍ എത്തിയത്.

ഇതിനിടെ വര്‍ദേവ് അനധികൃതമായി കൈവശം വെച്ചിട്ടുള്ള പഞ്ചായത്തിന്റെ ഭൂമിയെക്കുറിച്ച് മന്‍ദീപ് ചോദിച്ചു. ഹൈക്കോടതിയില്‍ കേസിലുള്ള ഈ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകാതെ അകാലി ദള്‍ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവില്ല എന്ന് മന്‍ദീപ് ഉദ്യോഗസ്ഥരെ അറിയിച്ചു. ശേഷം പുറത്തേക്കുവന്ന മന്‍ദീപിനെ എസ്.എ.ഡി. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടയുകയായിരുന്നു. ഇവരെ കടന്ന പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ദേവ് മന്‍ദീപിനെ വെടിവെച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...