യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിരുന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് (45) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 22-ന് ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്‍റെ കാറിൽ പ്രതികളിലൊരാളുടെ കാർ റിവേഴ്സ് എടുക്കുന്നതിനിടെ തട്ടിയതിനെത്തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു നൗഷാദ്. പിടിക്കപ്പെടാതിരിക്കാൻ വേഷപ്രച്ഛന്നനായാണ് ഇയാൾ പലയിടങ്ങളിലും സഞ്ചരിച്ചിരുന്നത്. ഒടുവിൽ കാട്ടൂരിലെ അശോക ബാറിൽ ഇയാൾ വേഷം മാറി എത്തിയതായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇയാളെ അതിസാഹസികമായി പിടികൂടിയത്. ഈ കേസിലെ മറ്റ് പ്രതികളായ സ്റ്റേഷൻ റൗഡി ചെന്ത്രാപ്പിന്നി സ്വദേശി റിജിൽ (38), മധുരമ്പിള്ളി സ്വദേശി ആബിദ് (34), പൈനൂർ സ്വദേശി ഷാരോൺ (33) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...