വെട്ടൂരിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : വെട്ടൂരിൽ കാറിൽ എത്തിയ സംഘം യുവാവിനെ തട്ടി കൊണ്ട് പോയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് പ്രതികൾ പോലീസിന്റെ പിടിയിൽ ആയത്. സംഭവത്തിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശിയുടെ മരുമകൻ അക്ഷയ് (38), സഹോദരൻ അശ്വിൻ (35) എന്നിവരെ ആണ് പോലീസ് പിടികൂടിയത്. വ്യവസായയിയുടെ മകളുടെ ചിത്രങ്ങൾ തട്ടിക്കൊണ്ടുപോകലിന് ഇരയായ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന ചാങ്ങയിൽ വീട്ടിൽ അജേഷിന്റെ കൈവശം ഉണ്ടെന്ന് ആരോപിച്ചാണ് ഇയാളെ തട്ടി കൊണ്ട് പോയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. പ്രതികൾ അജേഷിനെ ക്രൂരമായി ഉപദ്രവിച്ചതായും പരിശോധനയിൽ കണ്ടെത്തി. ചെവിക്ക് മാരകമായ മുറിവ് ഏല്പിച്ചതിനാൽ കേൾവിക്കുറവുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.

ശരീരത്തിൽ സിഗരറ്റ് കൊണ്ട് കുത്തി മാരകമായി പൊള്ളിച്ചിട്ടുമുണ്ട്. അജേഷിനെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റും ഹോളോ ബ്രിക്സ് കമ്പനി ഉടമയുമായ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന അജേഷിനെ വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയത്.

വീട്ടിൽ ഊണ് കഴിച്ച് കൊണ്ടിരുന്ന ഇയാളെ വീട്ടുകാരുടെ കണ്മുന്നിൽ വെച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാറിന്റെയും മലയാലപ്പുഴ പോലീസ് സി ഐയുടെയും നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാക്കാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...