മോഷണക്കേസിലെ പ്രതി റാന്നി പോലീസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മോഷണക്കേസിലെ പ്രതി റാന്നി പോലീസിന്‍റെ പിടിയില്‍. അങ്ങാടി കുനിയേടത്തു എബ്രഹാമിന്‍റെ മകന്‍ സനു എബ്രഹാം (52) ആണ് പിടിയിലായത്. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു ആക്രി സാധനങ്ങളുടെ മറവില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. താമസമില്ലാത്ത വീടുകള്‍ കുത്തിപ്പൊളിച്ചു കയറിയുള്ള മോഷണങ്ങളാണ് കൂടുതലും. എറണാകുളം, ആലപ്പുഴ ജില്ലകളിലായി ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്. റാന്നി സ്റ്റേഷന്‍ പരിധിയില്‍ മോഷണ കേസുകള്‍ വര്‍ദ്ധിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സനു പിടിയിലായത്. ഇയാള്‍ക്ക് ബന്ധമുള്ള കേസുകള്‍ പരിശോധിക്കാനാണ് തീരുമാനം. അങ്ങാടി സ്വദേശിയാണെങ്കിലും കൃതൃമായ വിലാസമില്ലാത്ത രീതിയാണ് ഇയാളുടേത്. സഹോദരിമാര്‍ റാന്നിയില്‍ താമസമുണ്ടെന്ന് പോലീസ് പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...