പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും ഒരു ലക്ഷത്തി മൂവായിരം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം ജില്ലയിൽ കൊറ്റങ്കര വില്ലേജിൽ ആലുംമൂട് പി ഓയിൽ ആറ്റൂർ പണയിൽ വീട്ടിൽ വിഷ്ണു ബിയെ (35) ആണ് കുറ്റക്കാരനായി കണ്ടെത്തിയത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് റ്റിയാണ് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി 25 വർഷവും മൂന്നുമാസവും കഠിന തടവിനും ഒരു ലക്ഷത്തി ആറായിരം രൂപ പിഴയും വിധിച്ചത്. 2023 ജൂലൈ മുതൽ 2024 ഏപ്രിൽ വരെ പലതവണ പ്രതി അതിജീവതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ആർ. മനോജ് കുമാർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൺ ഓഫീസർ ദീപാ കുമാരി വി ആർ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...