യുവതിയെ നടുറോഡിൽ കഴുത്തറത്തു കൊലപ്പെടുത്തിയ പ്രതിയെ ആൾക്കൂട്ടം തല്ലികൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ നടുറോഡിൽ കഴുത്തറത്തു കൊലപ്പെടുത്തി. പ്രതിയെ ആൾക്കൂട്ടം തല്ലികൊന്നു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് നാടിനെ നടുക്കിയ സംഭവം.ജാഡ്‌ചെർലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ റിസപ്ഷനിസ്റ്റായ വൈ വൈഷ്ണവി(21)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പ്രതി പിന്തുടർന്ന് കഴുത്തറക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പ്രണയത്തിന്റെ പേരിൽ പ്രതി കുറച്ചു നാളുകളായി പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി. തുടർന്ന് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു.പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പോലീസ് നൽകുന്നവിവരം. യുവാവും കൊല്ലപ്പെട്ട യുവതിയും ഒരേസ്‌കൂളിൽ ജോലിചെയ്തിരുന്നവരാണെന്ന വിവരങ്ങളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...