വിമാനത്താവളം എരുമേലിയില്‍ മതി – കൊടുമണ്‍ പ്ലാന്റേഷൻ തൊഴിലാളികളെ സംരക്ഷിക്കും : ഐ.എൻ.റ്റി.യു.സി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഏരുമേലിയിൽ പാട്ട കാലാവധി കഴിഞ്ഞ തോട്ടം ഉള്ളപ്പോൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവളം നിര്‍മ്മിക്കണമെന്ന ആവശ്യം ന്യായീകരിക്കുവാന്‍ പറ്റില്ലെന്നും തൊഴിലാളികളെ അനാഥമാക്കുന്ന നപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി) നേതൃത്വം നൽകുമെന്ന് ഐ.എൻ.റ്റി.യു.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. യൂണിയൻ കമ്മിറ്റി ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡ് എന്ന സ്ഥാപനം 1962 നവംബർ 12 ന് ആണ് ആരംഭിച്ചത്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ റബ്ബർ പ്ലാന്റേഷനും വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കാലടി പ്ലാന്റേഷനും സംയോജിച്ചാണ് ഇത് നിലവിൽ വന്നത്. കേരളത്തിലെ ഏറ്റവും വലിയ തോട്ടം ഉടമയാണ് പ്ലാന്റേഷൻ കോർപ്പറേഷൻ. ആകെ 14192 ഹെക്ടർ വിസ്ത്രീർണ്ണം ആണ് ഉള്ളത്. അതിൽ 4270 ഹെക്ടറിൽ റബ്ബർ കൃഷിയും 5750 ഹെക്ടറിൽ കശുമാവും 705 ഹെക്ടറിൽ എണ്ണപ്പന, 467 ഹെക്ടറിൽ കറുവപ്പെട്ട, കുരുമുളക്, തുടങ്ങിയവയുമാണ്.

കോർപ്പറേഷനിൽ ആകെ 4500 ൽ പരം തൊഴിലാളികളും 500 ൽ പരം ജീവനക്കാരും ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എന്നീ എസ്റ്റേറ്റുകളിലായി 1800 ൽ പരം തൊഴിലാളികളും 150 ജീവനക്കാരും പണിയെടുക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെൻട്രി ഫ്യൂജ് ലാറ്റക്സ് ഫാക്ടറി കൊടുമൺ എസ്റ്റേറ്റിലാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ആണ് ഇത്. ഇവിടെ പണിയെടുക്കുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്. അവരുടെ ജീവനോപാധിയെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ദിവസേന മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്.

വികസന പ്രവർത്തനങ്ങൾക്ക് തൊഴിലാളികളോ യൂണിയനോ എതിരല്ല. എന്നാല്‍ രണ്ടായിരത്തിൽപരം കുടുബങ്ങളെ അനാഥമാക്കുന്ന പദ്ധതികളെ ഐ.എൻ.റ്റി.യു.സി എതിർക്കും. വിമാനത്താവളം പോലെയുള്ള പദ്ധതികൾക്ക് ഏരുമേലിയിൽ പാട്ട കാലാവധി കഴിഞ്ഞ തോട്ടം ഉള്ളപ്പോൾ കൊടുമൺ എസ്റ്റേറ്റിൽത്തന്നെ വിമാനത്താവളം വേണമെന്ന ആവശ്യത്തിനു പിന്നില്‍ ചിലരുടെ കുൽസിത തന്ത്രമാണ്. ഇതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുകതന്നെ ചെയ്യും.

കൂടാതെ ഇവിടെ ഓപ്പൺ ജയിലിനു വേണ്ടിയും ചിലര്‍ വാദിക്കുന്നുണ്ട്. വാര്‍ത്തകളിലൂടെ തൊഴിലാളികളെ ആശങ്കയിലാക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി ഐ.എൻ.റ്റി.യു.സി നീങ്ങുമെന്നും വിജയകുമാര്‍ പറഞ്ഞു. സജി വകയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ജി. അജയൻ, പി.രവി, സിജോയ് വി ജോൺ, കെ ആർ രമ, ശ്യാമള കെ, എ തങ്കമണി, കൃഷ്ണകുമാർ, സുധീഷ് ലാൽ, ചാക്കോ എൻ, സുനിൽ ഡി തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...