ആനിക്കാട് പഞ്ചായത്തിലെ പാട്ടപ്പുരയിടം പാലത്തിന് സമീപനപാത യാഥാർത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ പാട്ടപ്പുരയിടം പാലത്തിന് സമീപനപാത യാഥാർത്ഥ്യമാകുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40ലക്ഷം രൂപ ചെലവഴിച്ച് 7.9 മീറ്റർ നീളമുള്ള സ്പാൻ പാലം പൂർത്തീകരിച്ച് പിന്നീട് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 10ലക്ഷം രൂപ വിനിയോഗിച്ച് പാലത്തിനോട് ചേർന്ന് 16.9 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടത്തിയെങ്കിലും ഇത് സഞ്ചാരയോഗ്യത്തിന് പര്യാപ്തമായിരുന്നില്ല. പ്രവർത്തിയുടെ ഭാഗമായി സംരക്ഷണ ഭിത്തിയ്ക്കുള്ളിൽ കുറച്ച് മണ്ണ് നിരത്തിയിരുന്നു. പൂർണ്ണമായും നികത്താതിരുന്നതിനാൽ കാൽനട യാത്രദുഷ്കരമായിരുന്നു. കാലിടറിയാൽ 12 അടി താഴ്ചയിലേയ്ക്ക് വീണ് അപകടത്തിൽപ്പെടുന്ന സ്ഥിതിയായിരുന്നു. 2022 മാർച്ച് 9 ന് തുടങ്ങിയ സംരക്ഷണഭിത്തി നിർമ്മാണം 2022 മേയ് 18 ന് പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ ബോർഡ് സ്ഥാപിച്ചെങ്കിലും നിർമ്മാണം മുടങ്ങിയ നിലയിലായിരുന്നു. മുട്ടംതുണ്ടിക്കടവ് പാടശേഖരത്തിന്റെ വശങ്ങളിലൂടെ റോഡിന്റെ നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ജനുവരിയിൽ 60ലക്ഷം രൂപ അനുവദിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടശേഷമാണ് പ്രവർത്തികൾ ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....