യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ അറസ്റ്റ് ചെയ്ത നടപടി കിരാതം ; ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ യാത്രാമധ്യേ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് വൈകിട്ട് ആറുമണി വരെ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വെച്ച നടപടി അങ്ങേയറ്റം അപലപനീയവും കിരാത പോലീസ് വാഴ്ചയുടെ ഭീകര ദൃശ്യവുമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ആരോഗ്യമന്ത്രി വീണ ജോർജിന് ജില്ലയിൽ വിവിധ പരിപാടികൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിക്ക് പരിപാടികൾ ഉള്ളപ്പോൾ പൊതുപ്രവർത്തകർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും വയ്യാത്ത സാഹചര്യം ഒരുക്കുന്നത് അമിതാധികാരപ്രയോഗവും ഫാസിസ്റ്റ് സമീപനവുമാണ്. മന്ത്രിമാർക്കെതിരെ പ്രതിഷേധവും പ്രകടനങ്ങളും ഒക്കെ നടക്കുന്നത് സർവ്വസാധാരണമാണ്. അത് ജനാധിപത്യ ക്രമത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശവുമാണ്.

മന്ത്രിമാരെ വഴിയിൽ തടയുക എന്ന സമരപരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു അന്ന്‌ നാട് നീളെ കലാപം ഉണ്ടാക്കിയ ഡിവൈഎഫ്ഐയുടെയും അതിന് ആശിർവാദം നൽകിയ സിപിഎമ്മിന്റെയും നേതാക്കൾക്ക് ഇപ്പോൾ പ്രതിഷേധമെന്ന് കേൾക്കുമ്പോൾ ഹാലിളകുന്നതും വിളറി പിടിക്കുന്നതും ഭരണത്തുടർച്ചയുടെ അധികാര ലഹരി മത്തുപിടിപ്പിച്ചതിന്റെ ദൃഷ്ടാന്തമാണെന്ന് പുതുശ്ശേരി പറഞ്ഞു.
മന്ത്രിസഭ കൈകൊണ്ട തീരുമാനത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പോസ്റ്റർ പതിച്ചു എന്ന പേരിൽ ഏബൽ എന്ന വിദ്യാർത്ഥി പ്രവർത്തകനെ വീട് വളഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം മറക്കാറായിട്ടില്ല. തനിക്കെതിരെ ശബ്ദിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും പീഡിപ്പിക്കാനും വഴിവിട്ടും തരംതാണ നിലയിലും പോലീസിനെ ദുരുപയോഗിച്ച് അതിൽ ആനന്ദം കാണുന്ന ആരോഗ്യമന്ത്രി ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്നും പുതുശ്ശേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...