മെറ്റാവേഴ്സിന്റെ കാലത്തെ കലാപ്രദർശനം കേരളീയത്തിൽ കൗതുകമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെറ്റാവേഴ്സിന്റെ കാലത്ത് കലയും കലാപ്രദർശനവും വിപണവും എളുപ്പമാക്കുന്നതിന് കലാകാരന്മാരെ സാങ്കേതിമായി സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എൻ എഫ് ടി ആർട്ട് എക്സിബിഷൻ കാണികൾക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. കേരളീയത്തിന്റെ ഭാഗമായി ടാഗോർ തീയേറ്ററിൽ നടക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട് എന്ന പ്രദർശനത്തിന്റെ ഭാഗമായിട്ടാണ് നവകാലത്തെ ഈ വ്യത്യസ്ത ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നാറിലെ താഴ്‌വരകൾ സന്ദർശിക്കുന്ന അന്യഗ്രഹ ജീവികൾ, തൃശ്ശൂർ പൂരത്തിന് എഴുന്നള്ളി വരുന്ന ദിനോസറുകൾ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ചെടുത്ത ചിത്രങ്ങളുടെ പ്രദർശനവും കലാസൃഷ്ടികൾ എളുപ്പത്തിൽ വിൽക്കുന്നതിനും വാങ്ങുന്നതിനും കഴിയുന്ന തരത്തിലുള്ള എൻ എഫ് ടി കലാസൃഷ്ടികളുടെ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിരുന്നു. നടി റിമ കല്ലിങ്കൽ, പ്രശസ്ത ഛായാഗ്രാഹകൻ ഹരി മേനോൻ തുടങ്ങി കേരളത്തിലെ 25 ഓളം കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദർശനമാണ് ഈ വിഭാഗത്തിൽ ഉള്ളത്.

മെറ്റാവേഴ്സിന്റെ കാലത്ത് കലാപ്രദർശനവും വിപണവും പൂർണമായും ക്‌ളൗഡിന്റെ സാങ്കേതിക സഹായത്തോടെ അനായാസമാക്കാൻ എങ്ങനെ കഴിയുമെന്ന് കാണിക്കുന്ന പ്രദർശനമാണ് ഇതെന്ന് പി ആർ ഡി ക്ക് വേണ്ടി പ്രദർശനം സംഘടിപ്പിക്കുന്ന ഫോർ ഓ ക്ലോക്കിന്റെ സാരഥികളായ സോണിയ അനിരുദ്ധൻ, പദ്മനാഭൻ പി കെ, സീന പ്രദീപ് എന്നിവർ പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനമാക്കി നവമാധ്യമങ്ങളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു ട്രിവാൻഡ്രം എൻ എഫ് ടി ക്ലബ്ബ് എന്ന കൂട്ടായ്മയും ഇവർ സംഘടിപ്പിച്ചു വരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഓഗസ്റ്റ് 4 വരെയുള്ള...

യുവാവിനെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നൽകി കൊന്ന് ഫാക്ടറിക്കുളളിൽ കുഴിച്ചുമൂടി

0
ജാംനഗർ : ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ്...