യുടിഐ വാല്യൂ ഫണ്ടിന്‍റെ ആസ്തി 9,200 കോടി രൂപ കടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിപണിയിലെ വിവിധ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിന്നുള്ള മികച്ച നിക്ഷേപാവസരങ്ങള്‍ കണ്ടെത്തുന്ന യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ യുടിഐ വാല്യൂ ഫണ്ടിന്‍റെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 9,200 കോടി രൂപ പിന്നിട്ടു. 2026 മെയ് 31-ലെ കണക്കനുസരിച്ചാണിത്. ഓഹരികളുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാകുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുന്ന വാല്യൂ ഇന്‍വെസ്റ്റിംഗ് ശൈലിയാണ് 2005-ല്‍ ആരംഭിച്ച ഈ ഫണ്ട് പിന്തുടരുന്നത്.നിലവില്‍ ഫണ്ടിന്‍റെ ആകെ നിക്ഷേപത്തിന്‍റെ 63 ശതമാനവും വന്‍കിട കമ്പനികളിലാണ്. ബാക്കിയുള്ള തുകയാണ് മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഫണ്ടിന്‍റെ ആകെ പോര്‍ട്ട്ഫോളിയോയുടെ 41 ശതമാനവും രാജ്യത്തെ മുന്‍നിര കമ്പനികളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവയിലാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച മൂലധന വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും മിതമായ റിസ്ക് എടുക്കാന്‍ താല്പര്യമുള്ളതുമായ ഇക്വിറ്റി നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ ശക്തമാക്കാന്‍ യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...