രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ജോത്സ്യൻ

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ജോത്സ്യൻ ദേവീദാസൻ. പരാതി കിട്ടിയതുകൊണ്ടാണ് സ്റ്റേഷനിൽ പോയത്. കോവിഡിന് മുമ്പാണ് ഹരികുമാർ തന്റെ അടുത്ത് വന്നത്. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നതെന്ന് ദേവീദാസൻ  പറഞ്ഞു. അവസാനമായി ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് കണ്ടതെന്ന് ദേവീദാസൻ പറയുന്നു. ഹരികുമാറിന്റെ സ്വഭാവത്തിൽ പിന്നീട് മാറ്റം വന്നുവെന്നും മാനസികമായി വൈകല്യം ഉണ്ട് എന്ന് തോന്നിയെന്നും ദേവീദാസൻ പറഞ്ഞു. ഹരികുമാർ എന്തുപറഞ്ഞാലും ധിക്കാരത്തോടെ സംസാരിക്കും. ശ്രീതുവിൽ നിന്ന് ഒരു പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ദേവീദാസൻ വ്യക്തമാക്കി. ഹരികുമാർ ജോലി ചെയ്തിരുന്ന പൈസ അമ്മയും സഹോദരിയും ആണ് വാങ്ങിയിരുന്നത്. പൈസ കൈകാര്യം ചെയ്യാനുള്ള മാനസികശേഷിയും ഹരികുമാറിന് ഇല്ലായിരുന്നു. നോട്ട് എണ്ണാൻ പോലും ഹരികുമാറിന് അറിയില്ലായിരുന്നുവെന്ന് ദേവീദാസൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ...

0
ആലപ്പുഴ: ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ...

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....