ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ് ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഒരു പൊതുയോഗത്തില്‍ അദ്ദേഹം അതിനെ എതിര്‍ത്തതായും അഭിമുഖത്തില്‍ മോദി പറഞ്ഞു. 250 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രിയെ വേണോ അതോ 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയെ വേണോ എന്ന് ഞാന്‍ ജനങ്ങളോട് ചോദിച്ചു. 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയാണ് നല്ലതെന്ന് ഗുജറാത്തിലെ ജനങ്ങള്‍ ഒരേ സ്വരത്തില്‍ പ്രതികരിച്ചു’ മോദി പറഞ്ഞു.

പിന്നീട് പ്രതിപക്ഷം ഒരിക്കലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന സംഭവം അനുസ്മരിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. ഒരു പൊതുയോഗത്തില്‍ ചൗധരിയുടെ ആരോപണങ്ങള്‍ താന്‍ അംഗീകരിച്ചെന്നും എന്നാല്‍ മുന്‍ മുഖ്യമന്ത്രിക്ക് കണക്കുകള്‍ തെറ്റിപ്പോയെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...